Thursday, August 31, 2006

മഹിമയുടെ ദൈവരഹസ്യങ്ങള്‍

(ബുധന്‍, ഞായര്‍ ദിവസങ്ങളില്‍)

ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നുള്ളി എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ ഉയിര്‍പ്പിന്റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നുള്ളിയിരിക്കുമ്പോള്‍ സെഹിയൊന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതവിന്റെമേലും ശ്ലീഹാന്മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

നാലം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നുള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്ന് കരേറ്റപ്പെട്ടുവെന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടുവെന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.