Thursday, August 31, 2006

അന്‍പത്തിമൂന്നുമണി ജപം കാഴ്ചവയ്ക്കേണ്ട പ്രകാരം

മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വി. ഗൌറിയേലേ! വി. റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വി. പത്രോസേ! വി. പൌലേസേ! മാര്‍ യോഹന്നാനേ! ഞങ്ങളുടെ പിതാ‍വായ മാര്‍ തോമ്മായെ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു എങ്കിലും ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിട്ട് ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റവും വലിയ ഉപഹാരമായി കാശ്ച വെപ്പാന്‍ നിങ്ങളോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കേണമേ
““
മിശിഹായേ! അനുഗ്രഹിക്കേണമേ
““
കര്‍ത്താവേ! അനുഗ്രഹിക്കേണമെ
““
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമെ.
““
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളേണമെ.
““

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ!
ഞങ്ങളെ അനുഗ്രഹിക്കേണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ!
ഞങ്ങളെ അനുഗ്രഹിക്കേണമേ.

റൂഹാദക്കൂദ്ശാ തമ്പുരാനേ
ഞങ്ങളെ അനുഗ്രഹിക്കേണമേ.

ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ
ഞങ്ങളെ അനുഗ്രഹിക്കേണമെ.


(ഇതു ചൊല്ലുമ്പോള്‍ ഒരോ വരിക്കു ശേഷവും മറുപടി ചൊല്ലണം)
പരിശുദ്ധ മറിയമേ,
മറുപടി: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.

ദൈവകുമാരന്റെ പുണ്യജനനീ,
മറുപടി: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.

കന്യകള്‍ക്ക് മകുടമായ നിര്‍മ്മലകന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്തവിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യകായായിരിക്കുന്ന മാതാവേ,
കന്യാവ്രത്തിന് അന്തരംവരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണണ്ണമായസ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍കുസുമമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശമോക്ഷത്തിന്റെ വാതിലേ,
ഉഷ:കാലത്തിന്റെ നക്ഷത്രമേ,
രോഗികളുറ്റെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുറ്റെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലഖമാരുടെ രാജ്ഞീ,
ബാവാന്മാരുടെ രാജ്ഞീ,
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദനീയന്മാരുടെ രാജ്ഞീ,
സകല പുണ്യവാന്മാരുടേയും രാജ്ഞീ,
അമലോത്ഭവയായിരിക്കുന്ന രാജ്ഞീ,
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
സമാധാനത്തിന്റെ രാജ്ഞീ,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ

ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരി‍ക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കെണമേ;
ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരി‍ക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ;
ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരി‍ക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കേണമേ.

സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആ‍വശ്യനേരത്തു ഞങ്ങളുടെ യാചനകള്‍ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടാവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്ക
കര്‍ത്താവേ! പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുമ്പത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്പിച്ചു തന്നുരേളണമെ.
പരിശുദ്ധ രാജ്ഞീ...

പ്രാര്‍ത്ഥിക്ക
സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദ്ക്കുദശായുടെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ളാ അപേക്ഷയാലേ ഈ ലോകത്തിലുള്ള സകല അപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപ്പെടുവാന്‍ കൃപചെയ്യണാമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്‍പ്പിച്ചരുളേണാമേ. ആമ്മേന്‍.