Thursday, August 31, 2006

പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍

(വ്യാഴ്ഴ്ച ദിവസം)

ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് യോഹന്നാനില്‍ നിന്നും മാമ്മോദീസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ കാനായിലെ കല്ല്യാണവിരുന്നില്‍വെച്ച് വെള്ളം വീഞ്ഞാക്കി, തന്റെ അത്ഭുതപ്രവര്‍ത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതകാലത്ത് പാപങ്ങള്‍ ക്ഷമിക്കുകയും “ദൈവ രാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

നാലാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ താബോര്‍ മലയില്‍വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.

അഞ്ചാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിന്റെ അന്ത്യത്തില്‍ വിശുദ്ധകുര്‍ബാന സ്ഥാപിച്ചുകൊണ്ട് മനുഷ്യമക്കളോടുള്ള സ്നേഹം പ്രകടാമക്കിയതിനെപറ്റി ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.