(ചൊവ്വാ, വെള്ളി ദിവസങ്ങളില്‍)
ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടില്വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
നാലം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാക്കുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
അഞ്ചാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധാത്മാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേല്‍ തറയ്ക്കപ്പെട്ടുവെന്ന് ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.