മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വി. ഗൌറിയേലേ! വി. റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വി. പത്രോസേ! വി. പൌലേസേ! മാര്‍ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാര്‍ തോമ്മായെ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു എങ്കിലും ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിട്ട് ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റവും വലിയ ഉപഹാരമായി കാശ്ച വെപ്പാന്‍ നിങ്ങളോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കേണമേ
““
മിശിഹായേ! അനുഗ്രഹിക്കേണമേ
““
കര്‍ത്താവേ! അനുഗ്രഹിക്കേണമെ
““
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമെ.
““
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളേണമെ.
““
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ!
ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ!
ഞങ്ങളെ അനുഗ്രഹിക്കേണമേ.
റൂഹാദക്കൂദ്ശാ തമ്പുരാനേ
ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ
ഞങ്ങളെ അനുഗ്രഹിക്കേണമെ.
(ഇതു ചൊല്ലുമ്പോള്‍ ഒരോ വരിക്കു ശേഷവും മറുപടി ചൊല്ലണം)
പരിശുദ്ധ മറിയമേ,
മറുപടി: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
ദൈവകുമാരന്റെ പുണ്യജനനീ,
മറുപടി: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
കന്യകള്‍ക്ക് മകുടമായ നിര്‍മ്മലകന്യകയേ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്തവിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യകായായിരിക്കുന്ന മാതാവേ,
കന്യാവ്രത്തിന് അന്തരംവരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണണ്ണമായസ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്റെ കാരണമേ,
ആത്മജ്ഞാനപൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍കുസുമമേ,
ദാവീദിന്റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്റെ പെട്ടകമേ,
ആകാശമോക്ഷത്തിന്റെ വാതിലേ,
ഉഷ:കാലത്തിന്റെ നക്ഷത്രമേ,
രോഗികളുറ്റെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്മാരുറ്റെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലഖമാരുടെ രാജ്ഞീ,
ബാവാന്മാരുടെ രാജ്ഞീ,
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദനീയന്മാരുടെ രാജ്ഞീ,
സകല പുണ്യവാന്മാരുടേയും രാജ്ഞീ,
അമലോത്ഭവയായിരിക്കുന്ന രാജ്ഞീ,
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
സമാധാനത്തിന്റെ രാജ്ഞീ,
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ
ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കെണമേ;
ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ;
ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കേണമേ.
സര്‍വ്വേശ്വരന്റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ! അങ്ങേപ്പക്കല്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ യാചനകള്‍ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടാവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്ക
കര്‍ത്താവേ! പൂര്‍ണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുമ്പത്തെ തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്പിച്ചു തന്നുരേളണമെ.
പരിശുദ്ധ രാജ്ഞീ...
പ്രാര്‍ത്ഥിക്ക
സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദ്ക്കുദശായുടെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ളാ അപേക്ഷയാലേ ഈ ലോകത്തിലുള്ള സകല അപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപ്പെടുവാന്‍ കൃപചെയ്യണാമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് കല്‍പ്പിച്ചരുളേണാമേ. ആമ്മേന്‍.
Thursday, August 31, 2006
പ്രകാശത്തിന്റെ ദൈവരഹസ്യങ്ങള്‍
(വ്യാഴ്ഴ്ച ദിവസം)
ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ ജോര്‍ദ്ദാന്‍ നദിയില്‍ വെച്ച് യോഹന്നാനില്‍ നിന്നും മാമ്മോദീസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ കാനായിലെ കല്ല്യാണവിരുന്നില്‍വെച്ച് വെള്ളം വീഞ്ഞാക്കി, തന്റെ അത്ഭുതപ്രവര്‍ത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതകാലത്ത് പാപങ്ങള്‍ ക്ഷമിക്കുകയും “ദൈവ രാജ്യം സമീപിച്ചിരിക്കുന്നു, മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
നാലാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ താബോര്‍ മലയില്‍വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാര്‍ ദര്‍ശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
അഞ്ചാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിന്റെ അന്ത്യത്തില്‍ വിശുദ്ധകുര്‍ബാന സ്ഥാപിച്ചുകൊണ്ട് മനുഷ്യമക്കളോടുള്ള സ്നേഹം പ്രകടാമക്കിയതിനെപറ്റി ധ്യാനിക്കുക.

മഹിമയുടെ ദൈവരഹസ്യങ്ങള്‍
(ബുധന്‍, ഞായര്‍ ദിവസങ്ങളില്‍)
ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നുള്ളി എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ ഉയിര്‍പ്പിന്റെ ശേഷം നാല്പതാം നാള്‍ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നുള്ളിയിരിക്കുമ്പോള്‍ സെഹിയൊന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതവിന്റെമേലും ശ്ലീഹാന്മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
നാലം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നുള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍ നിന്ന് കരേറ്റപ്പെട്ടുവെന്ന് ധ്യാനിക്കുക.
1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് പരലോകത്തില്‍ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടുവെന്ന് ധ്യാനിക്കുക.

ദു:ഖകരമായ ദൈവരഹസ്യങ്ങള്‍
(ചൊവ്വാ, വെള്ളി ദിവസങ്ങളില്‍)
ഒന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ രക്തം വിയര്‍ത്തു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
രണ്ടാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടില്വെച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
മൂന്നാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
നാലം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാക്കുവാന്‍ വേണ്ടി അവിടുത്തെ തിരുത്തോളിന്മേല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി.
അഞ്ചാം രഹസ്യം
നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുലസമുദ്രത്തില്‍ മുഴുകിയ പരിശുദ്ധാത്മാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേല്‍ തറയ്ക്കപ്പെട്ടുവെന്ന് ധ്യാനിക്കുക.

സന്തോഷകരമായ ദൈവരഹസ്യങ്ങള്‍
(തിങ്കള്‍, ശനി ദിവസങ്ങളില്‍)
ഒന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചു എന്നു ധ്യാനിക്കുക.
1.സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി. ഓ, എന്റെ ഈശോയെ...
രണ്ടാം രഹസ്യം
പരിശുദ്ധ ദൈവമാതാവ്, ഏലീശ്വാ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നുമാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1.സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി. ഓ, എന്റെ ഈശോയെ...
മൂന്നാം രഹസ്യം
പരിശുദ്ധ ദൈവമാതാവ്, തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാന്‍ കാലമായപ്പോള്‍ ബത് ലഹം നഗരിയില്‍ പാതിരായ്ക്കു പ്രസവിച്ച് ഒരു തൊഴുത്തില്‍ കിടത്തി എന്നു ധ്യാനിക്കുക.
1.സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി. ഓ, എന്റെ ഈശോയെ...
നാലാം രഹസ്യം
പരിശുദ്ധ ദൈവമാതവ്, തന്റെ ശുദ്ധീകരണത്തിന്റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദേവാലായ്ത്തില്‍ കൊണ്ട് ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക.
1.സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രി. ഓ, എന്റെ ഈശോയെ...
അഞ്ചാം രഹസ്യം
പരിശുദ്ധ ദൈവമാതാവ്, തന്റെ ദിവ്യകുമാരനു പന്ത്രണ്ടുവയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാംനാള്‍ ദേവാലയത്തില്‍ വെച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയാല്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക.

ജപമാല (സാധാരണ രീതി)
പരിശുദ്ധാത്മാവിനോടുള്ള ജപം
പരിശുദ്ധാത്മാവേ! എഴുന്നുള്ളിവരണമേ. അങ്ങേ വെളിവിന്റെ കതിരുകള്‍ ആകാശത്തിന്റെ വഴിയെ അയച്ചരുളേണമെ. അഗതികളുടെ പിതാവെ, ദാനങ്ങള്‍ നല്‍കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമേ! എഴുന്നുള്ളിവരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ, ആത്മാവിനു മധുരമുള്ള വിരുന്നേ, മധുരമുള്ള തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തിന്‍ തണുപ്പേ, കരച്ചിലില്‍ സൌര്യമേ, എഴുന്നുള്ളി വരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തില്‍ ഉള്ളുകളെ അങ്ങു നിറയ്ക്കണമേ, അങ്ങേ വെളുവുകൂടാതെ മനുഷ്യരില്‍ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു കഴുകേണമെ, വാടിപ്പോയത് നനയ്കേണമെ, മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തേണമെ, രോഗപ്പെട്ടതു പൊറുപ്പിക്കേണമെ, കടുപ്പമുള്ളത് മയപ്പെടുത്തേണമെ, ആറിപ്പോയത് ചൂടുപിടിപ്പിക്കേണമെ, വഴിതെറ്റിപ്പോയത് നേരെയാക്കണമെ,അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ എഴു വിശുദ്ധ ദാനങ്ങള്‍ നല്‍കണമെ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങള്‍ക്ക് കല്പ്പിച്ചരുളേണമെ. ആമ്മേന്‍.
അന്‍പത്തിമൂന്നുമണിജപം
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശരാ കര്‍ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണിജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ, അങ്ങു സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം. 1 സ്വര്‍ഗ്ഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമെ.
1 നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേണമെ.
1 നന്മ. 1 ത്രി.